വാട്ട്സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോള്‍ ഉണ്ടാകില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി സവിശേഷതകളാണ് വാട്ട്‌സാപ്പില്‍ വന്നിട്ടുള്ളത്. എന്നാല്‍ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് ചില ഫോണുകളില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കും.
ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10 എന്നീ ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. അതുപോലെ ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്സാപ്പ് ലഭിക്കില്ല.
നോക്കിയ എസ് 40, നോക്കിയ സിംബയന്‍, വിന്‍ഡോസ് ഫോണ്‍ 7.1, ഐഫോണ്‍ 3ജിഎസ്/iOS 6 എന്നീ പഴയ മോഡലുകളിലും വാട്ട്സാപ്പ് നിര്‍ത്തലാക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.