ആളുകൾ തിരിച്ച് ഓഫീസുകളിലേക്ക് പോകുന്നു, 1,300 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൂം

Webdunia
ബുധന്‍, 8 ഫെബ്രുവരി 2023 (18:29 IST)
കൂട്ടപിരിച്ചുവിടലിനൊരുങ്ങി ടെക് കമ്പനിയായ സൂം. 1,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂം അറിയിച്ചു. പിരിച്ചുവിടൽ സ്ഥാപനത്തിൻ്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ സൂമിൻ്റെ സിഇഒ എറിക് യുവാൻ പറഞ്ഞു.
 
വരുന്ന സാമ്പത്തിക വർഷം തൻ്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും 2023 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ബോണസ് ഒഴിവാക്കുമെന്നും എറിക് യുവാൻ പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് കമ്പനി 4 മാസത്തെ ശമ്പളവും ആരോഗ്യപരിരക്ഷയും 2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസും നൽകുമെന്നും കമ്പനി അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article