300ല്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ മാത്രം, 34 ദിവസങ്ങള്‍ പിന്നിട്ട് മാളികപ്പുറം

കെ ആര്‍ അനൂപ്

ബുധന്‍, 1 ഫെബ്രുവരി 2023 (10:03 IST)
മാളികപ്പുറം വിജയകുതുപ്പ് തുടരുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഒരുമാസമായി തിയേറ്ററുകളില്‍ ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ 34 ദിവസങ്ങളായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. 300ല്‍ കൂടുതല്‍ പ്രദര്‍ശനങ്ങളാണ് കേരളത്തില്‍ മാത്രം അഞ്ചാമത്തെ ആഴ്ചയിലും ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് ലഭിക്കുന്നത്. 
തിരുവനന്തപുരത്ത് 68 ല്‍ കൂടുതല്‍ പ്രദര്‍ശനങ്ങളും കൊച്ചിയില്‍ 65ല്‍ കൂടുതലും തൃശ്ശൂരില്‍ 42 കൂടുതലും പ്രദര്‍ശനങ്ങള്‍ 34-ാമത്തെ ദിവസവും സിനിമയ്ക്ക് ലഭിക്കുന്നു.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍