ഗൂഗിളിനെ തന്നെ ഇല്ലാതെയാക്കും വിദ്യാഭ്യാസ രീതികളെ മാറ്റിമറിക്കും? എന്താണ് ചാറ്റ് ജിപിടി

ചൊവ്വ, 31 ജനുവരി 2023 (17:15 IST)
ലോകത്ത് നടന്ന എന്ത് കാര്യവും അറിയണോ ? എന്ത് സംശയങ്ങൾക്കും മറുപടി വേണോ? എളുപ്പമാണ് ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.എന്നാൽ ഗൂഗിൾ മുന്നോട്ട് വെയ്ക്കുന്ന നിരവധി ലിങ്കുകളിൽ കയറിയിറങ്ങി വേണം നമുക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ. ലേശം ബുദ്ധിമുട്ടുള്ള ഒരു പണിയായി ഇത് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത്തരക്കാർക്ക് സഹായം നൽകുന്ന മറ്റൊരു സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി എന്നറിയപ്പെടുന്ന ചാറ്റ്ബോട്ട്.
 
ലോകത്തെ എല്ലാ സംഭവങ്ങളെ പറ്റിയും അറിയുന്ന ഒരു സുഹൃത്തിനോടാണ് ഇത് നിങ്ങൾ ചോദിക്കുന്നതെങ്കിൽ നിങ്ങൾക്ക് എളുപ്പം തന്നെ ഉത്തരങ്ങൾ ലഭ്യമാകും. വിഷയത്തിൽ സംശയമുണ്ടെങ്കിൽ ചാറ്റ് രൂപത്തിൽ കൂടുതൽ ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കുകയും അതിന് മറുപടി ലഭിക്കുകയും ചെയ്യും. ഇതേ സേവനമാണ് ചാറ്റ് ജിപിടി എന്ന എഐ നമുക്ക് നൽകുന്നത്.
 
ഒരു ലീവ് ലെറ്റർ വേണമെങ്കിലോ ലവ് ലെറ്റർ വേണമെങ്കിലോ ഒരു അസൈന്മെൻ്റ് ചെയ്യണമെങ്കിലോ നമ്മുടെ ആവശ്യത്തിനനുസരിച്ച് എഴുതി നൽകാൻ ഈ ചാറ്റ് ബോട്ടിന് സാധിക്കും.ഓപ്പൺ എഐ എന്ന കമ്പനിയാണ് ചാറ്റ് ജിപിടിയ്ക്ക് പിന്നിൽ. പലപ്പോഴായി ശേഖരിച്ച് വെച്ചിരിക്കുന്ന വലിയതോതിലുള്ള ഡാറ്റയിൽ നിന്ന് പുതിയ വിവരങ്ങൾ നിർമിക്കുക എന്നതാണ് എഐ ചെയ്യുന്നത്. ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് എന്നതാണ് ജിപിടി എന്നതിൻ്റെ പൂർണ്ണരൂപം.
 
റീ ഇൻഫോഴ്സ്മെൻ്റ് ലേണിംഗ് ഹ്യൂമൺ ഫീഡ്ബാക്ക് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ചാറ്റ് ജിപിടി പ്രവർത്തിക്കുന്നത്. സിസ്റ്റത്തിനുള്ളിൽ ശേഖരിച്ച ഡാറ്റയിൽ നിന്നും ചോദ്യം മനസിലാക്കുക. അസെസ് ചെയ്യുക ഉത്തരം ജനറേറ്റ് ചെയ്യുകയാണ് ഈ മെഷീൻ ചെയ്യുന്നത്. മെഷീനിൻ്റെ പ്രവർത്തനം വിലയിരുത്താനായി പല കോളേജുകൾ നടത്തിയ പരീക്ഷകൾ പോലും ചാറ്റ് ജിപിടി വളരെ എളുപ്പമാണ് പാസായത്.
 
വിദ്യാർഥികൾക്ക് മാത്രമല്ല, നമുക്ക് ഒരു കഥ, കവിത എന്നിവ എഴുതണമെങ്കിൽ പോലും ചാറ്റ് ജിപിടിയോട് നിർദേശം നൽകിയാൽ എളുപ്പത്തിൽ എഐ നമുക്കാവശ്യമായ സാധനം ചെയ്തുനൽകും. ഇത് നിലവിലെ നമ്മുടെ പഠനവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്നും ഗൂഗിൾ അടക്കമുള്ള പല കമ്പനികളുടെയും നിലനിൽപ്പിനെ തന്നെ ഇല്ലാതെയാക്കുമെന്നുമാണ് ടെക് ലോകം വിലയിരുത്തുന്നത്. വായിക്കുക,എഴുതുക, വിവരങ്ങൾ ശേഖരിക്കുക എന്നീ രീതികളിൽ അധിഷ്ടിതമായ വിദ്യാഭ്യാസ വ്യവസ്ഥയെ എഐ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ചാറ്റ് ജിപിടി ഉയർത്തുന്ന ആദ്യ വെല്ലുവിളി. 
 
ചാറ്റ് ജിപിടിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനായി പ്രൊജക്ടുകൾ അസൈന്മെൻ്റുകൾ എന്നിവ പരിശോധിക്കാനായി നിരവധി കമ്മിറ്റികൾ പോലും പല കോളേജുകൾ രൂപം നൽകി കഴിഞ്ഞു. ഇന്ത്യയിൽ ബെംഗളൂരുവിൽ പല യൂണിവേഴ്സികളും ചാറ്റ് ജിപിടിയുടെ പ്രവർത്തനത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന ചിന്തയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍