നഷ്ടം 15 ലക്ഷം കോടി, പുതിയ ഗിന്നസ് റെക്കോർഡുമായി ഇലോൺ മസ്ക്

ചൊവ്വ, 10 ജനുവരി 2023 (19:11 IST)
ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്ടമായതിൻ്റെ ലോകറെക്കോർഡ് സ്വന്തമാക്കി ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്. 2000ൽ ജപ്പാനിസ് ടെക് നിക്ഷേപകനായ മസയോഷി സണിൻ്റെ പേരിൽ ഉണ്ടായിരുന്ന 58.6 ബില്യൺ ഡോളറിൻ്റെ റെക്കോർഡാണ് മസ്ക് മറികടന്നത്. 2021 നവംബർ മുതൽ ഏകദേശം 182 ബില്യൺ ഡോളറാണ് മസ്കിന് നഷ്ടമായതെന്ന് ഫോബ്സിൻ്റെ കണക്കുകൾ പറയുന്നു.
 
ഇലോൺ മസ്കിൻ്റെ ആസ്തി 2021 നവംബറിൽ 320 ബില്യൺ ഡോളറായിരുന്നു. 2023 ജനുവരിയിൽ ഇത് 137 ബില്യൺ ഡോളറായി കുറഞ്ഞു. ടെസ്ലയുടെ ഓഹരിവിലയിലുണ്ടായ നഷ്ടമാണ് ഇതിന് കാരണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍