ഒന്ന് പോയി തരാമോ മസ്കെന്ന് അഭിപ്രായ സർവേ, അടുത്ത മണ്ടൻ വരട്ടെ രാജിവെയ്ക്കാമെന്ന് ഇലോൺ മസ്ക്

ബുധന്‍, 21 ഡിസം‌ബര്‍ 2022 (13:14 IST)
അഭിപ്രായ സർവേ നടത്തി പണി വാങ്ങിച്ച് ശതകോടീശ്വരനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്ക്. ട്വിറ്റർ മേധാവിയായി താൻ തുടരണമോ എന്ന് ചോദിച്ചുകൊണ്ട് മസ്ക് ട്വിറ്ററിൽ അഭിപ്രായ സർവേ നടത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത 57.75 ശതമാനവും മസ്ക് ട്വിറ്റർ മേധാവിയായി തുടരുന്നതിൽ താത്പര്യമില്ലെന്ന് അറിയിച്ചപ്പോൾ 42.5 ശതമാനം പേർ മസ്കിനെ അനുകൂലിച്ചു.
 
സർവേ ഫലത്തെ മാനിക്കുമെന്ന് നേരത്തെ മസ്ക് അറിയിച്ചിരുന്നു. ഇതോടെയാണ് തലയൂരാനായി പുതിയ പ്രതികരണവുമായി മസ്ക് എത്തിയത്. തനിക്ക് പകരം സിഇഒ ആവാൻ ഒരു വിഡ്ഡി വരുന്നതോടെ താൻ രാജിവെയ്ക്കുമെന്ന് മസ്ക് പറഞ്ഞു. ട്വിറ്ററിലൂറ്റെയാണ് രാജി വെയ്ക്കുമെന്ന കാര്യം മസ്ക് അറിയിച്ചത്. സോഫ്റ്റ്വെയർ സർവർ ടീമിൻ്റെ മേധാവിയായി തുടരുമെന്നും മസ്ക് ട്വീറ്റ് ചെയ്തു.
 

Should I step down as head of Twitter? I will abide by the results of this poll.

— Elon Musk (@elonmusk) December 18, 2022

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍