ട്വിറ്ററില്‍ കൂട്ടരാജി: കാര്യമാക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 നവം‌ബര്‍ 2022 (13:09 IST)
ട്വിറ്ററിലെ കൂട്ടരാജികാര്യമാക്കുന്നില്ലെന്ന് ഉടമ ഇലോണ്‍ മസ്‌ക്. നൂറുകണക്കിന് ജീവനക്കാരാണ് കമ്പനിയില്‍നിന്ന് രാജിവയ്ക്കുന്നത്. ഒന്നുകില്‍ കഠിനമായി പണിയെടുക്കുക അല്ലെങ്കില്‍ കമ്പനിയിലെ സേവനം അവസാനിപ്പിക്കുക എന്നായിരുന്നു മസ്‌കിന്റെ നിര്‍ദേശം. തന്നോടൊപ്പം താല്പര്യമുള്ളവര്‍ക്ക് നില്‍ക്കാം അല്ലാത്തവര്‍ക്ക് വ്യാഴാഴ്ച അഞ്ചുമണിക്ക് മുമ്പായി രാജിവയ്ക്കാം എന്നും അദ്ദേഹം പറഞ്ഞു. 
 
ഇതിന് പിന്നാലെയാണ് കൂട്ടരാജി. സമയപരിധി അവസാനിക്കും മുമ്പ് തന്നെ നൂറുകണക്കിന് ജീവനക്കാര്‍ രാജി നല്‍കി. ഇത് ഇവര്‍ ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍