ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവയ്ക്കുമെന്ന് ഇലോണ്‍ മസ്‌ക്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ഡിസം‌ബര്‍ 2022 (08:30 IST)
ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവയ്ക്കുമെന്ന് ഇലോണ്‍ മസ്‌ക്. സ്ഥാനം ഏറ്റെടുക്കാന്‍ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ സ്ഥാനം ഒഴിയുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞാല്‍ താന്‍ സോഫ്‌റ്റ്വെയര്‍, സര്‍വറുകള്‍ ടീമുകളുടെ തലപ്പത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വീറ്റുചെയ്തു.
 
നേരത്തേ താന്‍ ട്വിറ്റര്‍ സിഇഒ തലപ്പത്ത് തുടരണോ വേണ്ടയോ എന്ന് മസ്‌ക് അഭിപ്രായ സര്‍വേ നടത്തിയിരുന്നു. ഇതില്‍ കൂടുതല്‍ പേരു തുടരണ്ടായെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ പിന്മാറ്റത്തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍