ഒറിജിനൽ ക്വാളിറ്റിയോടെ ചിത്രങ്ങൾ അയക്കാനുള്ള ഫീച്ചർ ഡ്രോയിങ്ങ് ടൂൾ ഹെഡറിൽ പുതിയ ഐക്കൺ ആയി അയക്കാനാണ് ആലോചിക്കുന്നത്. സാധാരണയായി വാട്ട്സാപ്പിൽ അയക്കുന്ന ചിത്രങ്ങൾ ഡൗൺ സൈസിംഗ് ചെയ്താണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ ഒറിജിനൽ ചിത്രങ്ങൾ തന്നെ ലഭിക്കും. ഫീച്ചർ ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.