ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ, 18,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

വ്യാഴം, 5 ജനുവരി 2023 (18:06 IST)
ഇ- കൊമേഴ്സ് സ്ഥാപനമായ ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു. 18,000 ലധികം ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. സമ്പത്ത് വ്യവസ്ഥ അനിശ്ചിതമായതാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്ഥാവനയിൽ വ്യക്തമാക്കി.
 
യൂറോപ്പിലായിരിക്കും പിരിച്ചുവിടൽ കൂടിതലും. 2020നും 2022നും ഇടയിൽ കൊവിഡ് പിടിമുറുക്കിയപ്പോൾ ഡെലിവറികൾക്കായുള്ള ഡിമാൻഡ് ഉയർന്നതോടെ ആമസോൺ സ്റ്റാഫിനെ ഇരട്ടിയാക്കിയിരുന്നു. കൊവിഡിൽ നിന്നും ലോകം മുന്നോട്ട് പോയതും സമ്പത്ത് വ്യവസ്ഥയിലെ അസ്ഥിരതയുമാണ് കൂട്ടപിരിച്ചുവിടലിലേക്ക് നയിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍