യുപിഐ നിന്ന് പണം അബദ്ധത്തിൽ മറ്റൊരാൾക്ക് പോയാൽ എന്ത് ചെയ്യും? ഭയക്കേണ്ടതില്ല, ചെയ്യേണ്ടത് ഇത്രമാത്രം

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (16:01 IST)
എളുപ്പത്തിൽ പണമിടപാടുകൾ നടത്താമെന്നത് കൊണ്ടാണ് ഡിജിറ്റൽ പണമിടപാടുകൾക്ക് പെട്ടെന്ന് സ്വീകാര്യത ലഭിച്ചത്. എന്നാൽ ഗൂഗിൾ പേ പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്ന ആപ്പുകൾ ഉപയോഗിക്കുമ്പോൾ തെറ്റായ നമ്പറിലേക്ക് അബദ്ധത്തിൽ പണമയക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ സംഭവിച്ചാൽ എന്ത് ചെയ്യണം എന്ന് അറിയുന്നവർ വളരെ ചുരുക്കമാണ്.
 
എന്നാൽ ഇത്തരത്തിൽ നഷ്ടപ്പെടുന്ന പണം തിരികെ ലഭിക്കാൻ ആർബിഐ സംവിധാനം ഉണ്ട്. ഇതിനാൽ പ്രസ്തുത പേയ്മെൻ്റ് സംവിധാനത്തിൽ പരാതി നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. ഗൂഗിൾ പേ പോലുള്ള പ്ലാറ്റ്ഫോമിലൂടെയാണ് പണം കൈമാറിയതെങ്കിൽ ആദ്യം നാഷണൽ പേമെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പോർട്ടലിൽ പരാതി നൽകണം.
 
npci.org.in എന്ന വെബ്സൈറ്റിൽ കയറി Dispure Redressal Mechanism എന്ന ടാബിൽ ക്ലിക്ക് ചെയ്ത്. കമ്പ്ലയിൻ്റ് എന്ന സെക്ഷനിലാണ് പരാതി നൽകേണ്ടത്. ഇവിടെ ലഭിക്കുന്ന ഓൺലൈൻ ഫോമിൽ യുപിഐ ട്രാൻസാക്ഷൻ ഐഡി, വിർച്വൽ പെയ്മെൻ്റ് അഡ്രസ്, ട്രാൻസ്ഫർ ചെയ്ത തുക, കൈമാറിയ തീയ്യതി, ഇ മെയിൽ,ഫോൺ വിവരങ്ങൾ നൽകണം. കൂടാതെ പണം നഷ്ടമായതിൻ്റെ ബാങ്ക് സ്റ്റേറ്റ്മെൻ്റും നൽകണം. പരാതിപ്പെടാനുള്ള കാരണമായി Incorrectly transferred to another account എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.
 
ഈ പരാതിയിൽ നടപടിയായില്ലെങ്കിൽ പണം ലഭിച്ച വ്യക്തിയുടെ അക്കൗണ്ട് ഏത് ബാങ്കിലാണ് ആ ബാങ്കിനെ സമീപിക്കാവുന്നതാണ്. അതിലും തീരുമാനമാകാത്ത പക്ഷം ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article