യുപിഐ ഉപയോഗിച്ച് ഇനി ക്രഡിറ്റ് കാർഡ് ഇടപാടുകളും

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (20:24 IST)
യൂണിഫൈഡ് പെയ്മെൻ്റ് ഇൻസ്റ്റർഫേസ്(യുപിഐ) നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് റിസർവ് ബാങ്ക് പുറത്തിറക്കി. പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക്,യൂണിയൻ ബാങ്ക്,ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾക്കാണ് ആദ്യം സേവനം ലഭ്യമാവുക.
 
ഇവർക്ക് യുപിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. നിലവിൽ ഡെബിറ്റ് കാർഡുകളെയും ബാങ്ക് അക്കൗണ്ടുകളെയുമാണ് യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ കൂടുതലായി പ്രയോജനപ്പെടുത്താൻ പുതിയ സേവനം കാരണമാകുമെന്നാണ് കരുതുന്നത്.
 
ക്യൂ ആർ കോഡ് പോലുള്ള സംവിധാനങൾ ഉപയോഗിച്ചാണ് യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണമിടപാടുകൾ നടക്കുക. വിർച്വൽ പെയ്മെൻ്റ് അഡ്രസുമായാകും റുപേ ക്രെഡിറ്റ് കാർഡുകളെ ബന്ധിപ്പിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍