ഓരോ വർഷവും ബിസിനസ്, വിനോദസഞ്ചാരം,ജോലി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് യുഎഇയിലെത്തുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. നിയോ പേ ടെർമിനലുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് നിലവിൽ പേയ്‌മെന്റുകൾ സ്വീകരിക്കുക. ഭൂട്ടാനിലും നേപ്പാളിലും സിംഗപ്പൂരിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്.