തൃശൂരിലെ രാജ് മഹല്‍ രുചി ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (15:43 IST)
തൃശൂര്‍ കുന്നംകുളത്തെ രാജ് മഹല്‍ രുചി ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലുകളിലെ ശുചിത്വ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായി നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. 
 
പ്രദേശത്തെ 13 ഹോട്ടലുകളില്‍ നഗരസഭ പരിശോധന നടത്തി. പഴകിയ ഭക്ഷണം സൂക്ഷിച്ച ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി. മറ്റ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയില്ല.
 
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എ വിനോദ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രമിത വി, സ്മിത പരമേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article