ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. കൈനകരി കുട്ടമംഗലം കായ്ത്തറ ശ്യാംജിത്തിന്റെ ഭാര്യ 21കാരിയായ അപര്‍ണയും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയും ജീവനക്കാര്‍ക്ക് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ബഹളം തുടരുകയാണ്.