യുപിഐ ഇടപാടുകൾ ഇനി സൗജന്യമല്ല? ഗൂഗിൾ പേ ഉൾപ്പടെയുള്ള സേവനങ്ങൾക്ക് ചാർജ് വരുന്നു

വ്യാഴം, 18 ഓഗസ്റ്റ് 2022 (12:39 IST)
യുപിഐ ഇടപാടുകൾക്ക് ചാർജ് നിശ്ചയിക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി ആർബിഐ. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ ഗൂഗിൾ പേ, ഫോൺ പേ ഉൾപ്പടെയുള്ളവ വഴിയുള്ള യുപിഐ സേവനങ്ങൾക്ക് ഉപഭോക്താവിൽ നിന്നും ചാർജ് ഈടാക്കുന്നില്ല.
 
എന്നാൽ മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഇമ്മീഡിയറ്റ് പേയ്മെൻ്റ് സർവീസ്(ഐഎംപിഎസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാകുമെന്നാണ് ആർബിഐ ചൂണ്ടികാണിച്ചിരിക്കുന്നത്. 800 രൂപ യുപിഐ വഴി അയക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. യുപിഐ,ഐഎംപിഎസ്,എൻഇഎഫ്ടി,ആർടിജിഎസ് എന്നിവയ്ക്ക് വ്യത്യസ്ത ചാർജുകൾ ഈടാക്കാനാണ് റിസർവ് ബാങ്ക് അഭിപ്രായം തേടുന്നത്. ഒക്ടോബർ 3ന് മുൻപായി അഭിപ്രായങ്ങൾ അറിയിക്കാനാണ് ആർബിഐ നിർദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍