യു എസ് പ്രസിഡന്റ് ആയി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് ഇനിമുതല്‍ പുതിയ മൊബൈല്‍ ഫോണ്‍. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സുരക്ഷവിഭാഗം അംഗീകരിച്ച ഫോണാണ് ട്രംപ് ഇനിമുതല്‍ ഉപയോഗിക്കുക.
മുമ്പ് ഉപയോഗിച്ചിരുന്ന ആന്‍ഡ്രോയ്‌ഡ് ഫോണില്‍ നിന്ന് ആയിരുന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ അടക്കം നിരവധിപ്പേര്‍ക്ക് ഈ നമ്പര്‍ പരിചിതമായതിനാല്‍ മൊബൈല്‍ ഫോണ്‍ മാറാന്‍ സുരക്ഷ ഏജന്‍സി നിര്‍ദ്ദേശിക്കുകയായിരുന്നു. എതിര്‍പ്പൊന്നും പറയാതെ ട്രംപ് ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.
പഴയ മൊബൈല്‍ ഫോണിനൊപ്പം ഉപയോഗിച്ചുവരുന്ന സ്വകാര്യവിമാനം ഒഴിവാക്കാനും നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്. ട്രംപ് 757 എന്ന സ്വകാര്യ വിമാനമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് ഉപേക്ഷിച്ച് എയര്‍ ഫോഴ്സിന്റെ ജെറ്റ് ഉപയോഗിക്കാനും സുരക്ഷാവിഭാഗം ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.