ഗൂഗിൾ പോളിസിയിൽ മാറ്റം, കോൾ റെക്കോർഡിങ് ഫീച്ചർ നീക്കം ചെയ്യാൻ ട്രൂകോളർ

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (20:41 IST)
തേർഡ് പാർട്ടി റെക്കോർഡിങ് ആപ്പുകൾ നിരോധിക്കുകയാണെന്ന് ഗൂഗിൾ വെളിപ്പെടുത്തിയതിന് പിന്നാലെ പ്ലാറ്റ്‌ഫോമിൽ നിന്ന് കോൾ റെക്കോർഡിങ് സംവിധാനം നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ട്രൂ കോളർ. മെയ് 11 മുതല്‍ കോള്‍ റെക്കോര്‍ഡിംഗ് സവിശേഷതയുള്ള എല്ലാ ആപ്പുക‌ളും നീക്കം ചെയ്യുമെന്ന് ഗൂഗിൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
 
അപ്ഡേറ്റ് ചെയ്ത ഗൂഗിള്‍ ഡെവലപ്പര്‍ പ്രോഗ്രാം പോളിസികള്‍ അനുസരിച്ച്, ഇനി കോള്‍ റെക്കോര്‍ഡിംഗുകള്‍ വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ട്രൂ കോളർ വ്യക്തമാക്കി. അതേസമയം സ്മാർട്ട് ഫോണുകളിൽ ഇൻബിൽട്ട് കോള്‍ റെക്കോര്‍ഡിംഗ് ഉള്ള ഉപകരണങ്ങളെ ഗൂഗിളിന്റെ വിലക്ക് ബാധിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article