മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ വരുന്നു. പണം നൽകിയുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണിത്. പരസ്യക്കാരിൽ നിന്നല്ലാതെ ഉപഭോക്താക്കളിൽ നിന്ന് തന്നെ വരുമാനം കണ്ടെത്താൻ ടെലഗ്രാമിനെ ഇത് സഹായിക്കുമെന്ന് ടെലഗ്രാം സ്ഥാപകൻ പാവൽ ദുരോവ് പറഞ്ഞു.
2013 ല്‍ തുടക്കമിട്ട ടെലഗ്രാം കഴിഞ്ഞ ഒമ്പത് വര്‍ഷമായി സൗജന്യ സേവനമാണ് നല്‍കിവരുന്നത്. കൂടുതല്‍ ഫീച്ചറുകൾ എത്തുമ്പോൾ അതിനുള്ള സേവറുകൾക്കടക്കം അധികച്ചിലവ് വരും. നിലവിലുള്ള ആപ്പിൾ തന്നെയാകും പ്രീമിയം സേവനങ്ങളും ലഭിക്കുക. അതിനായി പണം നൽകണമെന്ന് മാത്രം.