സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്. എഡിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ സന്ദേശം പൂര്‍ണ്ണമായും എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത കാര്യം ആ സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ ഒരു സന്ദേശം നീക്കം ചെയ്താല്‍ അക്കാര്യം സ്വീകര്‍ത്താവിനെ അറിയിക്കുന്ന രീതിയുണ്ട്. ഈ രീതിയില്‍ എഡിറ്റ് ഹിസ്റ്ററി സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ എന്ന് വ്യക്തമായിട്ടില്ല.