ഫോൺവിളി ചിലവുള്ളതാകും, ദീപാവലിയോടെ നിരക്കുയർത്താനൊരുങ്ങി കമ്പനികൾ
ബുധന്‍, 25 മെയ് 2022 (21:00 IST)
സ്വകാര്യ ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്.എയർടെൽ,ജിയോ,വൊഡാഫോൺ,ഐഡിയ എന്നീ കമ്പനികൾ ദീപാവലിയുടെ നിരക്കുകകൾ ഉയർത്തുമെന്നാണ് റിപ്പോർട്ട്.
10 മുതൽ 12 ശതമാനം വരെ നിരക്ക് ഉയർത്താനാണ് സാധ്യത. നിരക്ക് വർധനയുടെ ഒരു ഉപഭോക്താവിൽ നിന്നും ശരാശരി 200 രൂപ പ്രതിമാസം ഈടാക്കാനാണ് എയർടെൽ ഒരുങ്ങുന്നത്. ജിയോയ്ക്ക് ഇത് 185 രൂപയും ഐഡിയയ്ക്ക് 135 രൂപയും ആയി ഉയരുമെന്നാണ് സൂചന. കഴിഞ്ഞ നവംബറിൽ 20 മുതൽ 25 ശതമാനം വരെ നിരക്കുകൾ ഉയർത്തിയിരുന്നു.