ശിഖര്‍ ധവാനോട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയ്യുന്നത് വലിയ അനീതിയാണ്:സന്തോഷ് പണ്ഡിറ്റ്

കെ ആര്‍ അനൂപ്

ബുധന്‍, 25 മെയ് 2022 (15:15 IST)
ശിഖര്‍ ധവാനോട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയ്യുന്നത് വലിയ അനീതിയാണെന്ന് സന്തോഷ് പണ്ഡിറ്റ്.ഇനി വരാനിരിക്കുന്ന സൗത്ത് ആഫ്രിക്ക പര്യടനത്തില്‍ നിന്നും താരത്തിനെ എന്തിനാണ് ഒഴിവാക്കിയതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. 
 
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ 
 
പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം 
 
ശിഖര്‍ ധവാന്‍ ജിയോട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയ്യുന്നത് വലിയ അനീതിയാണ് . ഇനി വരാനിരിക്കുന്ന സൗത്ത് ആഫ്രിക്ക പര്യടനത്തില്‍ നിന്നും അദ്ദേഹത്തെ എന്തിനാണ് ഒഴിവാക്കിയത് ? 
 
ഇപ്പോഴെന്നല്ല , കുറെ വര്‍ഷങ്ങള്‍ ആയി ഈ പാവം കളിക്കാരനെ അനാവശ്യമായി ഒഴിവാക്കുന്നു . ചോദിക്കാനും , പറയാനും ആരും ഇല്ല , super hero, King എന്നീ വിളിപ്പേരുകളോ , വല്യേട്ടന്മാരോ ഇല്ലാത്തതാണ് പ്രശനം . ഇത്രയും അവഹേളനം നേരിടുമ്പോഴും ആരോടും ഒരു പരിഭവവും ഇല്ലാതെ , ആരെയും കുറ്റപ്പെടുത്താതെ അങ്ങേരു ജീവിക്കുന്നു . 
 
 ഐപിഎല്ലില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും താരം 450 റണ്‍സിന് മുകളില്‍ സ്‌കോര്‍ കണ്ടെത്തി. ഇത്തവണ 14 മത്സരങ്ങളില്‍ നിന്ന് 460 റണ്‍സാണ് താരം നേടിയത്. മൊത്തം IPL ല്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ batsman ആണ് . നിരവധി കളികളില്‍ match winner ആണ് . ഇതൊക്കെ ആരോട് പറയുവാന്‍ ?ശിഖര്‍ ധവാന്‍ ജിക്കു അഭിവാദ്യങ്ങള്‍ . കട്ട സപ്പോര്‍ട്ടും ..
(വാല്‍കഷ്ണം .. ഞാന്‍ ഇങ്ങേരുടെ ആരാധകന്‍ അല്ല. പക്ഷെ ഇദ്ദേഹത്തിന്റെ കളി ഇഷ്ടപെടുന്നു .)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍