ശിഖര്‍ ധവാന്‍ പഞ്ചാബ് കിങ്‌സില്‍; സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്

ശനി, 12 ഫെബ്രുവരി 2022 (12:15 IST)
ഐപിഎല്‍ മെഗാ താരലേലം ആരംഭിച്ചു. ശിഖര്‍ ധവാനെയാണ് ആദ്യം ലേലത്തില്‍ വെച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും ധവാന് വേണ്ടി വാശിയോടെ ഏറ്റുമുട്ടി. ഒടുവില്‍ എട്ട് കോടി 25 ലക്ഷത്തിന് പഞ്ചാബ് ധവാനെ സ്വന്തമാക്കി. നേരത്തെ 5 കോടി 20 ലക്ഷം രൂപ പ്രതിഫലത്തിലാണ് ധവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിച്ചിരുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍