നന്ദി ഇർഫാൻ, ഉമ്രാൻ മാലിക്കിനെ ഇന്ത്യയ്‌ക്ക് സമ്മാനിച്ചതിന്: ബിസിസിഐ

ബുധന്‍, 25 മെയ് 2022 (20:08 IST)
ഐപിഎല്ലിലൂടെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച പുത്തൻ പ്രതീക്ഷയാണ് ഉമ്രാൻ മാലിക്കെന്ന കാശ്മീരുകാരൻ. ക്രിക്കറ്റിന് അധികം വേരോട്ടമില്ലാത്ത ജമ്മുവിൽ നിന്നും രാജ്യത്തെ ഏറ്റവും വേഗതയേറിയ താരത്തെ കണ്ടെത്തിയത് മുൻ ഇന്ത്യൻ പേസറായ ഇർഫാൻ പത്താനായിരുന്നു. ഇപ്പോഴിതാ ഇർഫാന്റെ സംഭാവനയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ.
 
ഐപിപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ 22 വിക്കറ്റ് വീഴ്ത്തിയ താരത്തെ ഇർഫാൻ പത്താൻ ജമ്മു ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് കണ്ടെടുക്കുന്നത്. ജമ്മു കശ്മീരിന്റെ രഞ്ജി ടീം മുതൽ ഐപിഎല്ലിലടക്കം മികച്ച പ്രകടനം നടത്താൻ ഇർഫാൻ ഉമ്രാനെ സഹായിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ അഭിനന്ദനം.
 
'ഇര്‍ഫാന്‍ പത്താന്‍, നിങ്ങള്‍ക്കും അഭിനന്ദനങ്ങള്‍, കാരണം നിങ്ങള്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ജോലി ചെയ്യുമ്പോള്‍ ആണ് ഉമ്രാനെ കണ്ടെത്തിയത്’ ശുക്ല ട്വീറ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍