ജീവനക്കാരെ തിരികെ വിളിക്കാൻ ഒരുങ്ങി ടി‌സിഎസ്: നടപടി ഈ വർഷം തന്നെ ഉണ്ടായേക്കും

Webdunia
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (19:51 IST)
പ്രമുഖ ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആയി തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെയെത്തിക്കുമെന്ന് റിപ്പോർട്ട്. പകർച്ചവ്യാധിയെ തുടർന്ന് 18 മാസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പടെയുളള റിമോർട്ട് വർക്കിം​ഗ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ക്യാമ്പസുകൾ സജീവമാക്കാനാണ് ടി‌സിഎസ് ആലോചിക്കുന്നത്. മൂന്നാം തരംഗത്തിന്റെ കൂടി ആഘാതം വിലയിരുത്തിയ ശേഷമായിരിക്കും അന്തിമതീരുമാനം.
 
കമ്പനിയുടെ ജീവനക്കാരിൽ  ഭൂരിഭാ​ഗവും വാക്സിനേഷൻ പൂർത്തീകരിച്ചതായാണ് കമ്പനിയുടെ വിലയിരുത്തൽ.മൂന്നാം തരംഗത്തിന്റെ സാധ്യതകൾ കൂടി കണക്കിലെടുത്തുകൊണ്ടാകും ജീവനക്കാരെ തിരികെയെത്തിക്കാനുള്ള തീരുമാനമുണ്ടാവുക. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയുടെ 90% സ്റ്റാഫുകൾക്കും ഇതുവരെ ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ 4.6 ദശലക്ഷം വരുന്ന ഐടി പ്രഫഷണൽസിലെ 15 ശതമാനത്തോളം പേർ ജോലി ചെയ്യുന്നത് ടിസിഎസിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article