ഇനി വിമാന യാത്രകളിലും ജിയോ ഇന്റർനെറ്റ് ഉപയോഗിയ്ക്കാം, 22 വിമാനക്കമ്പനികളുമായി ധാരണ

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (13:38 IST)
ഇനി ഭൂമിയിലിരുന്നു മാത്രമല്ല ആകശത്തിലൂടെ യാത്ര ചെയ്യുമ്പോഴും അതിവേഗ ജിയോ ഇന്റർനെറ്റ് ഉപയോഗിയ്ക്കാം. 22 വിമാന കമ്പനികളുമായി സഹകരിച്ചാണ് ഈ പദ്ധതി റിലയൻസ് ജിയോ അവതരിപ്പിച്ചിരിയ്ക്കുന്നത്. വിമാനത്തിനുള്ളിൽ, അതിവേഗ ഇന്റർനെറ്റ് വോയിസ് കോളിങ് എസ്എംഎസ് ഉൾപ്പടെയുള്ള സേവനങ്ങൾ ഉപയോഗപെടുത്താനാകും. പ്രിപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും ഈ സംവിധനങ്ങൾ ലഭിയ്ക്കും.
 
പ്രത്യേക ഫ്ലൈറ്റ് കണക്ടിവിറ്റിൽ പ്ലാനുകൾ വഴിയാണ് വിമാനങ്ങൾക്കുള്ളിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്. 499 രൂപയിലാണ് പ്ലാൻ തുടങ്ങുന്നത്. 200 എംബി ഡേറ്റയും 100 മിനിറ്റ് വോയിസ് കോളും, 100 എസ്എംഎസുമാണ് ഈ പ്ലാനിൽ ലഭിയ്ക്കുക, 699 രൂപയുടെ പ്ലാനിൽ 500 എംപി ഡേറ്റയും, 999 രൂപയുടെ പ്ലാനിൽ 1 ജിബി ഡേറ്റയും ലഭിയ്ക്കും. 1 ദിവസം മാത്രമായിരിയ്ക്കും ഈ പ്ലാനുകളുടെ വാലിഡിറ്റി. അതേസമയം വിമാനങ്ങൾക്കുള്ളിൽ ഇൻകമിങ് കോളുകൾ ലഭ്യമായിരിയ്ക്കില്ല. എന്നാൽ എസ്എംസുകൾ ലഭിയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article