ഏപ്രില്‍ 15ന് സൗജന്യ ഓഫറുകളെല്ലാം അവസാനിച്ച സാഹചര്യത്തില്‍ ഇതുവരെയും റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം അവസാനിപ്പിക്കാന്‍ ജിയോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൗജന്യ ഓഫറുകളെല്ലാം അവസാനിച്ചിട്ടും പല സിമ്മുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം റദ്ദാക്കാനുള്ള നടപടികള്‍ ജിയോ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ റീചാര്‍ജ് ചെയ്യാത്ത സിമ്മുകളെല്ലാം ഒറ്റയടിക്ക് റദ്ദാക്കില്ലെന്നും റിപ്പോര്‍കള്‍ വ്യക്തമാക്കുന്നുണ്ട്. കണക്ഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ജിയോ മെസേജ് അയക്കുന്നുണ്ട്. ഇതിനുശേഷവും റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷനുകളായിരിക്കും ഘട്ടംഘട്ടമായി റദ്ദാക്കുക.
ധന്‍ധനാ ധന്‍ ഓഫറാണ് നിലവില്‍ ജിയോ സിമ്മുകളില്‍ ലഭ്യമായിട്ടുള്ള പ്ലാന്‍. പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും എടുത്തവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.