ഒടുവിൽ റെഡ്മിയും പണി തന്നു, ഫോണിനൊപ്പം ഇനി ചാർജർ ഇല്ല

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2022 (18:33 IST)
ആപ്പിളിനും സാംസങ്ങിനും റിയൽമിക്കും പിന്നാലെ പുതിയ ഫോണിനൊപ്പം ഇനി മുതൽ ചാർജർ നൽകില്ലെന്നറിയിച്ച് റെഡ്മി. ഇതോടെ ഫോൺ വാങ്ങുന്നവർ ചാർജർ പ്രത്യേകമായി വാങ്ങേണ്ടി വരും.
 
ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി ഫോണുകൾക്കൊപ്പം പവർ അഡാപ്റ്ററുകളും കേബിളും ഫാസ്റ്റ് ചാർജറുകളും നൽകി വന്നിരുന്നു. റെഡ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 11 എസ്ഇയിൽ ചാർജർ ഉണ്ടാകില്ലെന്നാണ് വിവരം. ഷവോമിയുടെ വെബ്സൈറ്റിൽ ഫോണിനൊപ്പമുള്ള പാക്കേജ് കണ്ടൻ്റിൽ ചാർജർ ഉൾപ്പെടുത്തിയിട്ടില്ല. യുഎസ്ബി കണക്ടർ,സിം ഇജക്ടർ,കെയ്സ് എന്നിവയാണ് പാക്കേജിലുള്ളത്. ഇതോടെ ചാർജറിന് 999 രൂപ ഉപഭോക്താക്കൾ പ്രത്യേകം ചിലവാക്കേണ്ടി വരും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article