ഡിജിറ്റൽ ഗോൾഡ് വില്പനയ്ക്ക് എൻഎസ്ഇ‌യുടെ വിലക്ക്

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (18:51 IST)
ഡിജിറ്റൽ ഗോൾഡ് വില്പന നിർത്തണമെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി ബ്രോക്കർമാരോട് ആവശ്യപ്പെട്ടു. സെബി നിർദേശത്തെ തുടർന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കർമാരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
 
സെപ്‌റ്റംബർ 10നകം ഡിജിറ്റൽ ഗോൾഡ് ഇടപാട് നിർത്തണമെന്നാണ് ആവശ്യം. ഓഹരി ഇടപാട് പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കർമാരും ഒരുക്കിയിരുന്നു.1957ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് റെഗുലേഷൻ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്. 
 
ഓഹരി,കമ്മോഡിറ്റി എനീ ഇടപാടുകൾക്ക് മാത്രമെ പ്ലാറ്റ്‌ഫോം ഉപയോഗ‌പ്പെടുത്താനാവു എന്നാണ് വ്യവസ്ഥ. ആക്‌ട് പ്രകാരം ഡിജിറ്റൽ ഗോൾഡ് സെക്യൂരിറ്റീസിന്റെ നിർവചനത്തിൽ വരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article