നിരവധി കമ്പനികളുടെ പവര്‍ ബാങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ 10,000 mAh കരുത്തിനു മുകളിലുള്ള പവര്‍ ബാങ്കുകള്‍ക്കാണ് ഏറെ ആവശ്യക്കാരുള്ളത്.ഇതു കണക്കിലെടുത്താണ് വണ്‍ പ്ലസ് തങ്ങളുടെ പുതിയ പവര്‍ ബാങ്ക് വിപണിയിലെത്തിച്ചിരിക്കുന്നത്. 10,000 എംഎഎച്ച് ശേഷിയുള്ള വണ്‍ പ്ലസ് പവര്‍ ബാങ്കിന് 1,399 രൂപയാണ് വില.
ഒരേ സമയം രണ്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനായി രണ്ട് യുഎസ്‍ബി പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. അഞ്ചര മണിക്കൂര്‍ കൊണ്ട് പവര്‍ ബാങ്ക് പൂര്‍ണ്ണമായി ചാര്‍ജാകും. വളരെ ഭാരം കുറഞ്ഞ പവര്‍ബാങ്ക്. ഓവര്‍ ചാര്‍ജ് ആവുകയോ ഓവര്‍ ഹീറ്റ് ആവുകയോ ചെയ്യില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 220 ഗ്രാമാണ് ഇതിന്റെ ഭാരം.