2021ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി ഏത്? പട്ടിക പുറത്ത്

Webdunia
ഞായര്‍, 5 ഡിസം‌ബര്‍ 2021 (13:24 IST)
2021ൽ ഏറ്റവും കൂടുതൽ ഇമോജികളുടെ പട്ടിക പുറത്തുവിട്ട് യൂണിക്കോഡ് കൺസോർഷ്യം. സ്‌മൈലി, വികാരങ്ങൾ അടിസ്ഥാനമാക്കി വരുന്ന ഇമോജികൾ, ആക്ഷൻ, സ്‌പോർട്ട്‌സ് എന്നീ ഇമേജസെല്ലാം പരിഗണിച്ചിരുന്നു. ഇതിൽ ടിയേഴ്‌സ് ഓഫ് ജോയ്( ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരുന്ന ഇമോജി) ആണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്.
 
മൊത്തം ഇമോജി യൂസേജിന്റെ 5 ശതമാനമാണ് ‘ടിയേഴ്‌സ് ഓഫ് ജോയ്’ എന്ന ചിഹ്നം ഉപയോഗിച്ചിരിക്കുന്നത്. ഹൃദയചിഹ്നമാണ് രണ്ടാം സ്ഥാനത്ത്. തം‌മ്പ്‌സ് അപ്പ്, കരച്ചിൽ,കൂപ്പു കൈ,കണ്ണിൽ ലൗ ചിഹ്നം,ചിരി, ലൈക്ക് എന്നിങ്ങനെയാണ് ലിസ്റ്റിൽ മറ്റ് ഇമോജികൾ.2019 ലെ ഡേറ്റയിൽ നിന്ന് ഈ വർഷത്തെ ഡേറ്റയ്ക്ക് വലിയ വ്യത്യാസമില്ലെന്ന് അധികൃതർ പറയുന്നു. മൊത്തം 3,663 ഇമോജികളിൽ നിന്ന് ആദ്യ 100 ഇമോജികളാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article