ഇനി വാട്‌സ്ആപ്പിലൂടെ യൂബർ ബുക്ക് ചെയ്യാം: ലോകത്ത് ആദ്യം നടപ്പിലാവുക ഇന്ത്യയിൽ

വ്യാഴം, 2 ഡിസം‌ബര്‍ 2021 (20:50 IST)
ഇനി മുതൽ ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ് വഴിയും യൂബർ ബുക്ക് ചെയ്യാം. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ സേവനം യൂബറും വാട്‌സ്ആപ്പും ചേർന്ന് നടപ്പിലാക്കുന്നത്.
 
ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുക. യൂബർ ട്രിപ്പുകൾ കൂടുതൽ സുഗമമാക്കുന്നതിനാണ് നടപടിയെന്ന് യൂബർ ഇന്ത്യ സീനിയർ ഡയറക്‌ടർ നന്ദിനി മഹേശ്വരി പറഞ്ഞു. യൂബറിന്റെ ഒഫീഷ്യൽ വാട്‌സ്ആപ്പ് ചാറ്റ് ബോട്ടിലൂടെയാണ് ബുക്കിങ് സൗകര്യം ലഭിക്കുക. നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് സേവനമുള്ളത്. വൈകാതെ തന്നെ മറ്റ് പ്രാദേശിക ഭാഷകളും കൂട്ടിചേർക്കും.
 
യൂബർ ആപ്ലിക്കേഷൻ വഴി റൈഡ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്‌താലും ലഭിക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍