വിൻഡോസ് എക്സ്പിക്ക് ശേഷം ലോകം കീഴടക്കിയ മൈക്രോ സോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസിറ്റമാണ് വിൻഡോസ് 7. ഇപ്പോഴും വിൻഡോസിന്റെ മൊത്തം ഉപയോക്താക്കളിൽ 42.8 ശതമാനം ആളുകളും വിൻഡോസ് 7 തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ ജനപ്രിയ ഒ എസിന് മരണമണി മുഴങ്ങി കഴിഞ്ഞു.
വിൻഡോസ് 7ന് നൽകുന്ന എല്ലാ സപ്പോർട്ടും ജനുവരി 14ഓടെ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. നവംബർ 14ന് ശേഷം വിൻഡോസ് 7നിൽ ഫ്രീ സെക്യൂരിറ്റി അപ്ഡേറ്റുകളോ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ, മൈക്രോസോഫ്‌റ്റിൽനിന്നുമുള്ള മറ്റു ടെക്നിക്കൽ അപ്‌ഡേറ്റുകളോ ലഭിക്കില്ല. 14ന് മുന്നോടിയായി പുതിയ വേർഷനായ വിൻഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് മൈക്രോസോഫ് ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കാതെ വരുന്നതോടെ വൈറസുകളും മാൽവെയറുകളും കമ്പ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഒഎസിന് സാധിക്കില്ല. വിൻഡോസ് 7നുള്ള അടങ്ങാത്ത ജനസമ്മതി. പുതിയ വേർഷനായ വിൻഡോസ് 10 ന്റെ വളർച്ചക്ക് തടസമാണ് എന്ന് വ്യക്തമായതോടെയാണ് മൈക്രോസോഫ്റ്റിന്റെ നടപടി. ആവശ്യമുള്ളവർക്ക് വിൻഡോസ് 7നായുള്ള സുരക്ഷാ അപ്ഡേറ്റുകൾ പണം നൽകി വാങ്ങാം. എന്നാൽ ഇതും വൈകാതെ തന്നെ മൈക്രോസോഫ് അവസാനിപ്പിക്കും.