'ഞങ്ങൾ നമ്മുടെ നാട്ടിൽ കളിച്ച ഡേ നറ്റ് ടെസ്റ്റ് തന്നെ നോക്കു. വളരെ ഭംഗിയായാണ് ആ മത്സരം പൂർത്തിയാക്കിയത്. ടീം ഇന്ത്യ ഡേ നൈറ്റ് ടെസ്സ്റ്റ് കളിക്കാൻ പ്രാപ്തരാണ്. ഏത് വെല്ലുവിളി ഏറ്റെടുക്കാനും ഞങ്ങൾ തയ്യാറാണ്. അത് ഗാബ്ബയായാലും പെർത്ത് ആയാലും ഒരു പ്രശ്നനമല്ല. ഏത് ടീമിനെതിരെയും ഏത് ഫോർമാറ്റിലും കളിക്കാനുള്ള താരങ്ങൾ ടീമിനൊപ്പമുണ്ട്' കോഹ്‌ലി പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള വൺ ഡേ ഇന്റർനാഷ്ണൽ മത്സരങ്ങൾക്ക് മുന്നോടിയായാണ് കോഹ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അവസാനമായി ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ തന്നെ എതിരിട്ടപ്പോൾ 2-1 ന് പരമ്പര ഇന്ത്യ കൈപ്പിടിയിലൊതുക്കിയിരുന്നു. എന്നാൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും വിലക്കിനെ തുടർന്ന് അന്ന് ടീമിൽ ഉണ്ടായിരുന്നില്ല. ഇരുവരും ഇപ്പോൾ മികച്ച ഫോമിൽ തന്നെയാണ്. ഓസ്ട്രേലിയയുടെ ബാറ്റിങ് ഓർഡർ തകർക്കുക എന്നത് ഒരു ചാലഞ്ച് തന്നെയായിരിക്കും. എന്നാൽ ചാലഞ്ചുകൾ നേരിടാൻ ടീം തയ്യാറാണ് എന്നും കോഹ്‌ലി പറഞ്ഞു.