‘ഫോട്ടോ സ്കാൻ’ എന്ന ആപ്പുമായി ഗൂഗിൾ രംഗത്ത്. പഴയ ഫോട്ടോകള്‍ സ്കാന്‍ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ നിന്ന സൌജന്യമായി ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
ഫോട്ടോഷോപ്പിലുള്ള നിരവധി ആകര്‍ഷകമായ സൗകര്യങ്ങളുമായാണ് പുതിയ ഈ ആപ്പ് എത്തുന്നത്. ഈ ആപ്പ് ഉപയോഗിച്ച് പഴയ ആൽബങ്ങളിലെ കേടായ ചിത്രങ്ങളെ നാശത്തിൽനിന്നു രക്ഷിക്കാനും പുതിയ രൂപത്തില്‍ സൂക്ഷിക്കാനും സാധിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.