ഇനി ഒന്നര മിനിറ്റ് റീൽസ്: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

Webdunia
വെള്ളി, 3 ജൂണ്‍ 2022 (16:17 IST)
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റാഗ്രാം. ഇനി മുതൽ ഒന്നരമിനിറ്റ് ദൈർഘ്യമുള്ള റീലുകൾ ചെയ്യാം എന്നതാണ് ഇൻസ്റ്റാഗ്രാം വരുത്തിയ സുപ്രധാനമായ മാറ്റം.കൂടുതൽ ആധികാരികതയോടെ കണ്ടന്റുകൾ അവതരിപ്പിക്കാൻ ഇതുവഴി അവസരമൊരുക്കുകയാണ് ലക്‌ഷ്യം.
 
ഇതിന് പുറമെ സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് അത് വീഡിയോകളിൽ ചേർക്കാനും ഇനിമുതൽ കഴിയും. ഇമ്പോർട്ട് ഓഡിയോ എന്ന ഫീച്ചർ ഉപയോഗിച്ചാണ് ഇത് സാധ്യമാവുക.

അനുബന്ധ വാര്‍ത്തകള്‍

Next Article