കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ഡിജിറ്റലായി വിൽക്കാനും വാങ്ങാനുമുള്ള ഓൺലൈൻ സൗകര്യമാണ് എൻഎഫ് ടി എന്ന പേരിൽ ലഭിക്കുന്നത്. മാറുന്ന ലോകത്തിൽ എൻ എഫ് ട്ടികൾക്ക് ലക്ഷങ്ങൾ മുടക്കാൻ തയ്യാറാവാറുണ്ട്.ഇപ്പോഴിതാ എൻഎഫ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ലോകത്തിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കയിലാണ് സംഭവം.
എൻഎഫ്ടി വിൽക്കാൻ സാധിക്കുന്ന പ്ലാറ്റഫോമായ ഓപ്പൺ സീ എന്ന വെബ്‌സൈറ്റിലെ മുൻ ജീവനക്കാരനെയാണ് എൻഎഫ്ടി തിരിമറിയുടെ പേരിൽ അറസ്റ്റ് ചെയ്തത്. 20 വർഷശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്. ഓപ്പൺ സിയുടെ പേജ് വ്യക്തിപരമായ സാമ്പത്തികനേട്ടത്തിന് ഉപയോഗിച്ചുവെന്നാണ് കേസ്. ലോകത്തിലാദ്യമായാണ് എൻഎഫ്ടി തട്ടിപ്പിന്റെ പേരിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുന്നത്.