ലോകത്ത് ക്രിപ്‌റ്റോകറൻസി ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരുടെ കയ്യിൽ?

Webdunia
ഞായര്‍, 17 ഒക്‌ടോബര്‍ 2021 (16:18 IST)
ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോകറൻസി ഇന്ത്യക്കാരുടെ കയ്യിലെന്ന് കണക്കുകൾ. ബ്രോക്കർ ചൂസ് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. ഇന്ത്യയിൽ 10.07 കോടി ആളുകളുടെ കയ്യിലാണ് ക്രിപ്റ്റോ കറൻസി ഉള്ളത്. 2.74 കോടി ക്രിപ്റ്റോ ഉടമകളുമായി അമേരിക്കയാണ് തൊട്ടുപിന്നിൽ. റഷ്യയിൽ 1.74 കോടിയും നൈജീരിയയിൽ 1.30 കോടിയും ആളുകൾക്കാണ് ക്രിപ്റ്റോ കറൻസി ഉള്ളത്.
 
അതേസമയം ജനസം‌ഖ്യ നിരക്ക് കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ക്രിപ്റ്റോ ഉടമസ്ഥത നിരക്കിന്റെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 7.30 ശതമാനം പേരാണ് ഇന്ത്യയിൽ ക്രി‌പ്‌റ്റോ കൈവശം വെച്ചിരിക്കുന്നത്. ക്രിപ്റ്റോ ഉടമസ്ഥത നിരക്ക് ഏറ്റവും ഉയർന്നത് ഉക്രെയ്നിൽ ആണ്. 12.73 ശതമാനമാണ് നിരക്ക്. റഷ്യയുടെ നിരക്ക് 11.91 ശതമാനവും കെനിയ 8.52 ശതമാനവും യുഎസും 8.31 ശതമാനവുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article