'സാൻട്രോ'യുടെ വരവ് ഏറ്റെടുത്ത് കാർ വിപണി; ലഭിച്ചത് 35,000ലേറെ ബുക്കിംഗുകൾ

ചൊവ്വ, 20 നവം‌ബര്‍ 2018 (15:07 IST)
നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മടങ്ങിയെത്തിയ സാൻട്രോയ്‌ക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഇന്ത്യൻ കാർ വിപണി. മടങ്ങിയെത്തിയതും സാൻട്രോയ്‌ക്ക് ഇതുവരെയായി ലഭ്യമായത് 35,000ലേറെ ബുക്കിംഗുകളാണ്. അതിൽ നിന്നുതന്നെ കാർ വിപണിയിൽ സാൻട്രോയ്‌ക്കുള്ള ആരാധകരെ മനസ്സിലാക്കാൻ കഴിയും.
 
ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള പുത്തൻ ഹാച്ച്ബാക്കാണ് സാൻട്രോ. ഇതാദ്യമായി ഹ്യുണ്ടേയ് ശ്രേണിയിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സൗകര്യമുള്ള കാർ എന്ന പ്രത്യേകതയോടുകൂടിയാണ് ഇതിന്റെ മടങ്ങിവരവ്.
 
ഇതുവരെ ലഭിച്ച ബുക്കിങ്ങിൽ നാലിലൊന്നും എ എം ടിയുള്ള സാൻട്രോയ്ക്കാണെന്നാണു കണക്ക്. ഇതേ രീതിയിൽ മുന്നോട്ടുപോയാൽ സാൻട്രീയുടെ വരവ് ആരാധകർ കൂടുതൽ ഏറ്റെടുക്കുകയും ബുക്കിംഗിൽ 50,000ന് മുകളിലേക്ക് എത്തും എന്നുമാണ് വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍