സർവകക്ഷി യോഗം പരാജയം; പൊട്ടിത്തെറിച്ച് പ്രതിപക്ഷം, നിലപാടിൽ ഉറച്ച് സർക്കാർ, ശബരിമല പ്രശ്‌നം സങ്കീർണ്ണമാകുന്നു

വ്യാഴം, 15 നവം‌ബര്‍ 2018 (15:29 IST)
ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനായി സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി​യോ​ഗം പ​രാ​ജ​യ​പ്പെ​ട്ടു. ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മാ​ണ് അ​ന്തി​മ​തീ​രു​മാ​ന​ത്തി​ലേ​ക്കു യോ​ഗം എ​ത്തി​ച്ചേ​ര്‍​ന്ന​ത്. 
 
യു​വ​തി​ക​ളുടെ പ്രവേശനവുമായി ബന്ധപ്പെട്ട നി​ല​പാ​ടി​ല്‍ നിന്ന് സ​ര്‍​ക്കാ​ര്‍ തീരുമാനം മാറ്റാത്തതോടെ യു​ഡി​എ​ഫും ബി​ജെ​പി​യും യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. അതേസമയം, സ​ര്‍​വ​ക​ക്ഷി​യോ​ഗം പ്ര​ഹ​സ​ന​മാ​ണെ​ന്നും സ​മ​വാ​യ നീ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. 
 
സര്‍ക്കാരിന് ഈ വിഷയത്തില്‍ പിടിവാശിയാണ് ഉള്ളത്. ഈ വിഷയത്തില്‍ ആര്‍എസ്‌എസും ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. അതേസമയം, സ​ര്‍​ക്കാ​ര്‍ വെ​റു​തെ സ​മ​യം ക​ള​ഞ്ഞു​വെ​ന്നും ബി​ജെ​പി പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ്ര​തി​ക​ര​ണം.
 
സു​പ്രീം​കോ​ട​തി വി​ധി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​മെ​ന്ന് യോ​ഗ​ത്തി​ന്‍റെ ആ​മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മു​ന്‍​വി​ധി​യോ​ടെ​യ​ല്ല പെ​രു​മാ​റു​ന്ന​ത്. ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കും. യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് മ​റ്റ് വ​ഴി​ക​ളൊ​ന്നു​മി​ല്ല. ശ​ബ​രി​മ​ല​യെ സം​ഘ​ര്‍​ഷ ഭൂ​മി​യാ​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍