തൃപ്തിയുടെ വരവ് അപകടം, ലക്ഷ്യം വർഗീയ കലാപം ?

വ്യാഴം, 15 നവം‌ബര്‍ 2018 (10:28 IST)
കേരളത്തിൽ ശബരിമല വിഷയം പുകഞ്ഞ് കത്തുകയാണ്. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് മല ചവുട്ടാമെന്ന സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. എന്നാൽ, വിശ്വാസത്തിന് കോട്ടം തട്ടുമെന്നും ശബരിമലയിലെ ആചാരങ്ങൾ ഇതല്ലെന്നും വിശ്വാസികളായ ജനങ്ങൾ അവകാശപ്പെടുന്നു. 
 
മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ച മുതൽ സർക്കാരിന് വീണ്ടും തലവേദനയാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ പ്രധാന കാരണം ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ തൃപ്തി ദേശായിയുടെ രണ്ടും കൽപ്പിച്ചുള്ള വരവ് തന്നെയാണ്. 
 
ശബരിമല സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശനിയാഴ്ച ഇതിനായി കേരളത്തിലെത്തുമെന്നുമാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്. എന്നാൽ, അങ്ങനെ സംഭവിച്ചാൽ അത് വൻ അപകടത്തിന് കാരണമായേക്കും. കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാൻ ഇത് കാരണമായേക്കുമെന്നാണ് സൂചന.
 
ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടുവെന്നാണ് തൃപ്തി ദേശായി നേരത്തേ ആരോപണം ഉന്നയിച്ചത്. അങ്ങനെയെങ്കിൽ മല ചവിട്ടാതെ തൃപ്തി തിരിച്ച് പോകില്ലെന്ന് ഉറപ്പ്. സർക്കാരിനും വിശ്വാസികൾക്കും ഒരുപോലെ തലവേദനയാകുമോ ഈ വരവെന്നാണ് വിദഗ്ധർ നോക്കിക്കാണുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍