ആഗോള സോഷ്യല്‍ നെറ്റ്വര്‍ക്ക് ഭീമനായ ഫേസ്ബുക്ക്. ഇത് അറിയിക്കുന്നതിനായി ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റ് സ്റ്റാന്‍ഡേര്‍ഡ്സ് പരിഷ്കരിച്ചു.
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഫെയ്‌സ്ബുക്ക്. ഫേസ്ബുക്കില്‍ 140 കോടി അംഗങ്ങളാണുള്ളത്. ഇതില്‍ ഒട്ടേറെ വ്യത്യസ്ത താത്പര്യങ്ങളുള്ള ഗ്രൂപ്പുകളും വ്യക്തികളുമാണ് പ്രവര്‍ത്തിക്കുന്നത്.
വ്യക്തിവിദ്വഷം വളര്‍ത്തുന്നതും വര്‍ഗീയവുമായ കമന്റുകളേ റിപ്പോര്‍ട്ട് ചെയ്യാന്‍ ഫേസ്ബുക്കില്‍ സൌകര്യമുണ്ട് എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ എല്ലാം ഫേസ്ബുക്ക് നീക്കം ചെയ്യാറില്ല. ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് ഫേസ്ബുക്കിന്റെ നീക്കം.
‘ഭീകരസംഘടനകളെയും അംഗങ്ങളെയും ഫെയ്‌സ്ബുക്കില്‍ അനുവദിക്കില്ല എന്ന് മാത്രമല്ല, ഭീകര ഗ്രൂപ്പുകളെ പ്രകീര്‍ത്തിക്കുന്നവര്‍ക്കും, അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളെയും നേതാക്കളെയും പിന്തുണയ്ക്കുന്നവര്‍ക്കും ഫെയ്‌സ്ബുക്കില്‍ സ്ഥാനമുണ്ടാകില്ല. ഇതുവരെ ഇക്കാര്യം ഇത്തരത്തില്‍ വിശദീകരിച്ചിരുന്നില്ല’ ഫെയ്‌സ്ബുക്കിലെ കണ്ടന്റ് പോളിസി മേധാവി മോണിക്ക ബിക്കെറ്റ് പറഞ്ഞു.
ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് വ്യക്തത നല്‍കുന്നതാണ് പുതിയ നടപടിയെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ഇതില്‍ എന്തുതരത്തിലുള്ള പോസ്റ്റുകളാണ് അനുവദനീയമെന്നും ഏത് തരത്തിലുള്ള നഗ്നതയാണ് അനുവദനീയമെന്നും പറയുന്നുണ്ട്.