ഇന്ത്യന്‍ ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്ത് ഫേസ്ആപ്പ്

വ്യാഴം, 18 ജൂലൈ 2019 (08:53 IST)
ഏജ് ഫില്‍ട്ടറോടു കൂടിയ ഫോട്ടോ എഡിറ്റിംഗ് ആപ്പായ ഫേസ്ആപ് ഇന്ത്യയിലെ ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്ത നിലയിൽ‍. ഇന്ത്യയില്‍ ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഓഎസ് വേര്‍ഷനുകകള്‍ യഥാക്രമം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റാറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നുണ്ട് എങ്കിലും പ്രവര്‍ത്തിക്കുന്നില്ല.
 
ട്വിറ്ററില്‍ നിരവധി ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഫേസ്ആപ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. നിരവധി ടെക് വെബ്‌സൈറ്റുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
 
എറര്‍ സന്ദേശം കാണിച്ച് പിന്നീട് ശ്രമിക്കാനാണ് ആപ്പ് ഇന്ത്യന്‍ ഉപഭോക്താക്കളോട് പറയുന്നത്. റഷ്യന്‍ ഡവലപ്പര്‍മാര്‍ 2017 ജനുവരിയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നത്. അതിന് ശേഷം പലപ്പോളും ആപ് വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍