കോവിഡ് 19നെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ പുതിയ ട്വിറ്റർ പേജ് ആരംഭിച്ച് കേന്ദ്ര സർക്കാർ

Webdunia
ബുധന്‍, 1 ഏപ്രില്‍ 2020 (11:29 IST)
ഡൽഹി: കോവിഡ് 19 വ്യാപനത്തെ കുറിച്ചും മാർഗനിർദേശങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പുതിയ ട്വിറ്റർ പേജ് ആരംഭിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. @CovidnewsbyMIB എന്ന ഐഡിയിൽ #IndiaFightsCorona കൊറോണ എന്ന വെരിഫൈഡ് അക്കൗണ്ടിലൂടെ മന്ത്രാലയം വിവരങ്ങൾ പങ്കുവയ്ക്കും.
 
'കോവിഡ് 19 വ്യാപനം ചെറുക്കണം എങ്കിൽ അതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയുക എന്നത് പ്രധാനമാണ്' എന്നാണ് 24X7 കോവിഡ് 19 ഹെൽപ്‌ ലൈൻ നമ്പരുകൾ പങ്കുവച്ചുകൊണ്ട് ആദ്യ ട്വീറ്റ്. കൃത്യമായ വിവരങ്ങൾക്ക് #IndiaFightsCorona എന്ന അക്കൗണ്ട് ഫോളോ ചെയ്യാനും ട്വീറ്റിൽ അഭ്യർത്ഥിക്കുന്നുണ്ട്. ഉത്തരവുകൾ നിർദേശങ്ങൾ, രോഗ ബാധിതരുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും മന്ത്രാലയം പങ്കുവയ്ക്കുന്നുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article