സുരക്ഷ കൂടെ വേണം, ബംഗളുരു പൊലീസിന്റെ സ്ത്രീ സുരക്ഷ ആപ്പിന്റെ ഡൌണ്‍ലോഡ് വര്‍ധിച്ചു

ശനി, 7 ഡിസം‌ബര്‍ 2019 (14:11 IST)
ബംഗളുരു: ഹൈദെരാബദില്‍ വെറ്റ്നറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം രാജ്യത്തെ ആകെ നടുക്കിയതാണ് പ്രതികള്‍ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു. ഈ നടപടി വലിയ വിവാദമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സ്ത്രീ സുരക്ഷയിലുള്ള ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും.
 
ഹൈദെരാബാദിലെ ക്രൂര സംഭവത്തിന് ശേഷം ബംഗളുരു പൊലീസിന്റെ സ്ത്രീ സുരക്ഷാ ആപ്പായ ബിസിപിയുടെ ഡൌണ്‍ലോഡ് വര്‍ധിച്ചിരിക്കുകയാണ്. സുരക്ഷയെ കുറിച്ച് ബംഗളുരുവിലെ സ്ത്രീകള്‍ കൂടുതല്‍ ബോധവതികളാവുകയാണ്. മുന്ന് ദിവസത്തിനള്ളില്‍ 40,000 ആളുകളാണ് ബംഗളൂരു പൊലീസിന്റെ സ്ത്രീ സുരക്ഷാ ആപ്പ് ഡൌണ്‍ലോഡ് ചെയ്തത്.
 
ജിപി‌എസിന്റെ സഹായത്തോടെ ആവശ്യ ഘട്ടങ്ങളില്‍ പൊലീസ് കണ്‍‌ട്രോള്‍ റൂമിലേക്ക് വിവരമെത്തിക്കാന്‍ ആപ്പിന് സാധിക്കും. ആളുകള്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തി സ്ഥലത്തെത്താന്‍ ആപ്പ് പൊലീസിനെ സഹയിക്കുകയും ചെയ്യും. ആപ്പില്‍ വിരലമര്‍ത്തിയാല്‍ ഒന്‍പതു മിനുകള്‍കൊണ്ട് പൊലീസ് സ്ഥലത്തെത്തും. ഇതിനായി മാത്രം 1,200 ഇരുചക്ര വാഹനങ്ങളാണ് ബംഗളുരു പൊലീസ് സജ്ജീകരിച്ചിട്ടുള്ളത്, നിലവില്‍ ഒന്നരലക്ഷത്തോളം ആളുകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍