നിരക്കുകൾ കൂട്ടി ജിയോയും, പുതിയ പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയൂ !

വ്യാഴം, 5 ഡിസം‌ബര്‍ 2019 (13:28 IST)
മറ്റു ടെലികോം കമ്പികൾ സേവന നിരക്കുകൾ കൂട്ടിയതിന് പിന്നാലെ രാജ്യത്തേ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയും നിരക്കുകൾ ഉയർത്തി. പ്ലാനുകൾക്ക് 39 ശതമാനം വില വർധിപ്പിക്കും എന്ന് നേരത്തെ തന്നെ ജിയോ വ്യക്തമാക്കിയിരുന്നു. നിരക്കുകൾ വർധിപ്പിച്ചു എങ്കിലും മറ്റു ടെലികോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ജിയോയുടെ നിരക്കുകൾ 25 ശതമാനം കുറവാണ്.
 
കൂടുതൽ ആനുകൂല്യങ്ങൾ ഉപയോക്താ‌ക്കൾക്ക് നൽകിക്കൊണ്ടാണ് നിരക്കുകൾ വർധിപ്പിച്ചത് എന്ന് ജിയോ പറയുന്നു. ഓൾ ഇൻ വൺ കോംപോ പ്ലാനുകളിലാണ് ജിയോ പ്രധാനമായും നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത് ഡേറ്റ ആനുകൂല്യങ്ങൾ ഉൾപ്പടെ 300 ശതമാനം ആനുകൂല്യങ്ങൾ വില വർധിപ്പിക്കുമ്പോഴും ഉപയോക്താക്കൾ.ക്ക് നൽകുണ്ട് എന്നാണ് ജിയോ അവകാശപ്പെടുന്നത്.
 
129 രൂപയിൽ തുടങ്ങി 2,199 രൂപയിൽ അവസാനിക്കുന്നതാണ് ജിയോയുടെ പുതിയ മൊബൈൽ പ്ലാനുകൾ. 129 രൂപയുടെ പ്ലാനിൽ ഒരു മാസത്തിന് ആകെ രണ്ട്  ജിബി ഡേറ്റയും, 1000 ഓഫ്നെറ്റ് കോൾ മിനിറ്റുകളും ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 199 രൂപയുടെ പ്ലാനിൽ ഓരോദിവസവും 1.5 ജിബി ഡേറ്റയും, 249 രൂപയുടെ പ്ലാനിൽ ദിവസേന 2 ജിബി ഡേറ്റയും 349 രൂപയുടെ പ്ലാനിൽ ദിവസവും 3 ജിബി ഡേറ്റയും ലഭിക്കും, ഈ പ്ലാനുകളുടെ വാലിഡിറ്റിയും ഓഫ്നെറ്റ് കോളും സമാനമാണ്.
 
399 രൂപയുടെ പ്ലാനിൽ 1.5 ജിബി ഡേറ്റ പ്രതിദിനം രണ്ട് മാസത്തേക്ക് ലഭിക്കും 2000 മിനിറ്റ് ഓഫ്നെറ്റ് കോളുകളാണ് ഈ പ്ലാനിൽ ലഭിക്കുക. 444 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കും ഓഫ്നെറ്റ് കോളും വാലിഡിറ്റിയും 399 രൂപയുടെ പ്ലാനിന് സമാനമാണ്. 329 രൂപയുടെ പ്ലാനിൽ മുന്ന് മാസത്തേക്ക് ആറ്‌ ജിബി ഡേറ്റയും 3000 മിനിറ്റ് ഓഫ്നെറ്റ് കോളുകളുമാണ് ലഭിക്കുക. 599 രൂപയുടെ പ്ലാനിൽ ദിവസേന 2 ജിബി ഡേറ്റ ലഭ്യമാകും. വാലിഡിറ്റിയും ഓഫ്നെറ്റ് കോളും 329 രൂപയുടെ പ്ലാനിന് സമാനം തന്നെ. 
 
ഇനിയുള്ളത് ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകളാണ്. 1,299 രൂപക്ക് 365 ദിവസത്തേക്ക് മൊത്തമായി 24 ജിബി ഡേറ്റയും 12,000 മിനിറ്റ് ഓഫ്നെറ്റ് കോളുകളും ലഭിക്കും. 2,199 രൂപയുടെ പ്ലാനിൽ ഓരോ ദിവസവും  1.5 ജിബി ഡേറ്റ ഉപയോഗിക്കാം. 12,000 മിനിറ്റ് ഓഫ്നെറ്റ് കോളുകൾ തന്നെയാണ് ഈ പ്ലാനിലും ലഭിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍