ഉപയോക്താക്കളുടെ നിരാശ തിരിച്ചറിഞ്ഞു, 30 മിനിറ്റ് സൗജന്യ ടോക്‌ടൈം നൽകാൻ ജിയോ !

ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (19:25 IST)
സൗജന്യ അൺലിമിറ്റഡ് കോൾ സേവനം ജിയോ നിർത്തലക്കുന്നു എന്ന ;വാർത്ത നിരാശയോടെയാണ് ഉപയോക്താക്കൾ കേട്ടത്. ഇതോടെ രാജ്യത്തിന്റെ പല ഭഗത്തുനിന്നും സോഷ്യൽ മീഡിയയിലൂടെയും ജിയോക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഉപയോക്താക്കളെ തണുപ്പിക്കുന്നതിനായി 30 മിനിറ്റ് സൗജന്യ ടോക്‌ടൈം നൽകാനാണ് ജിയോയുടെ നീക്കം.
 
കഴിഞ്ഞ ബുധനാഴ്ച വരെ ചെയ്ത റീചർജുകളുടെ കാലാവധി അവസാനിക്കുന്നത് വരെ അൺലിമിറ്റഡ് സൗജന്യ  വോയിസ് കോൾ സേവനം ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കും. എന്നാൽ ഇതിന് ശേഷം ചെയ്യുന്ന ആദ്യ റീചാർജിനോടൊപ്പം 30 മിനിറ്റ് സൗജന്യ ടോക്‌ടൈംനൽകാനാണ് ജിയോ പദ്ധതിയിടുന്നത്.
 
റിചാർജ് ചെയ്ത ആദ്യ ഏഴ് ദിവസം മാത്രമായിരിക്കും ഈ സൗജന്യ ടോക്‌ടൈമിന്റെ കാലാവധി. മറ്റു ടെലികോം നെ‌റ്റ്‌വർക്കുകളുടെ നമ്പരുകൾകിലേക്ക് മിനിറ്റിന് ആറുപൈസ വീതം ഈടാക്കനാണ് ജിയോ തീരുമാനിച്ചിരുന്നത്. ജിയോയുടെ ചുവടുപിടിച്ച് മറ്റു കമ്പനികളും സൗജന്യ വോയിസ് കോൾ സംവിധാനം ഒഴിവാക്കാനുള്ള നീക്കത്തിലാണ്.        

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍