പേറ്റന്റിൽ പണി പാളി ആപ്പിൾ, കുഞ്ഞൻ കമ്പനിക്ക് നഷ്ടപരിഹാരമായി നൽകേണ്ടത് 308.5 ദശലക്ഷം ഡോളർ

ഞായര്‍, 21 മാര്‍ച്ച് 2021 (16:29 IST)
പേറ്റന്റ് നിയമപോരാട്ടത്തിൽ പണി വാങ്ങി ടെക് ഭീമനായ ആപ്പിൾ. 2015ൽ തുടങ്ങിയ നിയമപോരാട്ടത്തിൽ തോറ്റതോടെ 308.5 ദശലക്ഷം ഡോളർ നഷ്ടപരിഹാരമാണ് ആപ്പിൾ പരാതികാർക്ക് നൽകേണ്ടത്.
 
പേഴ്സണലൈസ്ഡ് മീഡിയ കമ്യൂണിക്കേഷൻ എൽഎൽസി (പിഎംസി) എന്ന കമ്പനിയാണ് തങ്ങളുടെ പേറ്റന്റ് അവകാശം ലംഘിക്കപ്പെട്ടെന്ന് പരാതി നൽകി വിജയിച്ചത്. ടെക് ഭീമനായ ആപ്പിളിന്റെ ഐ ട്യൂൺസ് തങ്ങളുടെ ഏഴോളം പേറ്റന്റ് അവകാശങ്ങൾ ലംഘിച്ചെന്ന് കാട്ടിയായിരുന്നു പരാതി നൽകിയത്. ധിയിൽ നിരാശയുണ്ടെന്നും അപ്പീൽ പോകുമെന്നുമാണ് ഐ ഫോൺ നിർമ്മാതാക്കളായ കമ്പനി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍