ഇൻസ്റ്റഗ്രാം ഉപഭോക്താവാകുവാൻ 13 എന്ന പ്രായപരിധി നിശ്ചയിക്കാനാണ് നീക്കം. കൃത്രിമ ബുദ്ധിയുടെയും മെഷീൻ ലേണിങ് സാങ്കേതികവിദ്യയുടെയുടെയുംസഹായത്തോടെ പ്രായം നിർണയിക്കാനുള്ള സംവിധാനമാണ് കമ്പനി പരീക്ഷിക്കുന്നത്. സംശയാസ്‌പദമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന മുതിർന്നവരെ കൗമാരക്കാരുമായി ഇടപഴകുന്നത് തടയാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാം വികസിപ്പിക്കുന്നുണ്ട്.