ഫോട്ടോഷോപ്പിന്റെ പഴയ പതിപ്പുകളാണോ ഉപയോഗിക്കുന്നത് ? എങ്കിൽ പണിവരുന്നുണ്ട് !

Webdunia
ശനി, 18 മെയ് 2019 (14:45 IST)
സോഫ്‌റ്റ്‌വെയറുള്ളുടെ പഴയ പതിപ്പുകളിൽനിന്നും പുതിയ പതിപ്പുകളിലേക്ക് മാറാൻ തൽപര്യമില്ലാത്ത ആളുകൾ ഒരുപാടുണ്ട്. ചെയ്ത് ശീലിച്ച കാര്യങ്ങളിൽ മാറ്റം വരാതിരിക്കാൻ പലരും സോഫ്‌റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യാറില്ല. എന്നാൽ ഇത്തരക്കാർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സോഫ്‌റ്റ്‌വെയർ നിർമ്മാണ കമ്പനിയായ അഡോബി.
 
ഫോട്ടോഷോപ്പ് ഉൾപ്പടെയുള്ള അഡോബിയുടെ ;സോഫ്റ്റ്‌വെയറൂകൾ ഉപയോഗിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും എന്ന് അഡോബി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പണം നൽകി വാങ്ങിയതാണെങ്കിലും കമ്പനി നിർത്തലാക്കുന്നതോടെ സോഫ്‌വെയറിന്റെ  ലൈസൻസ് റദ്ദാക്കപ്പെടും. തുടർന്നും ഇതേ സോഫ്‌വെയറുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ഇക്കാര്യം വ്യക്തമാക്കികൊൺറ്റ് സോഫ്‌വെയറുകളുടെ പഴയ പതിപ്പുക്കൾ ഇപ്പോഴും ഉപയോഗിക്കുന്നവർക്ക് അഡോബി മെയിൽ അയച്ചു കഴിഞ്ഞു. 
 
സോഫ്‌വെയറിന്റെ പല വിഭാഗങ്ങളിൽ പല കമ്പനികളുടെ ലൈസൻസുകൾ ഉപയോഗിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീറിക്കാൻ അഡോബി തീരുമാനിച്ചത്. തങ്ങളുടെ ലൈസൻസ് അഡോബി ദുരുപയോഗം ചെയ്യുന്നു എന്ന് ഡോൾബി കമ്പനി അഡോബിക്കെതിരെ പരാതി നൽകിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article